സ്മാര്‍ട്‌ഫോണിന്റെ ബാറ്ററി ലാഭിക്കും എന്നു വിശ്വസിക്കുന്ന ഏഴു വലിയ കെട്ടുകഥകള്‍

സ്മാര്‍ട്‌ഫോണില്‍ എത്ര ഉയര്‍ന്ന പ്രോസസറും സ്റ്റോറേജ് കപ്പാസിറ്റിയും ഉണ്ടായാലും ഇല്ലാത്ത ഒന്നുണ്ട്. ബാറ്ററി ലൈഫ്. ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്ന പല ടെക്‌നോളജികളും പല കമ്പനികളും കഴിഞ്ഞ വര്‍ഷങ്ങളിലായി വികസിപ്പിച്ചു വരുന്നുണ്ട്. മിക്ക ഉപഭോക്താക്കളും ഫോണ്‍ വാങ്ങിക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് ബാറ്ററിക്കാണെന്ന് 2014-ല്‍ നടത്തിയ ഒരു സര്‍വേയിലും കണ്ടെത്തിയിരുന്നു. ബാറ്ററി ലാഭിക്കാന്‍ പല കാര്യങ്ങളും പറഞ്ഞു പരത്തപ്പെടുന്നുണ്ട്. അങ്ങനെ പറഞ്ഞു പ്രചരിച്ചു വരുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറഞ്ഞു വരുന്നത്. ബാറ്ററി ലാഭിക്കും എന്നു പറഞ്ഞു പരത്തപ്പെടുന്ന ഏഴു കെട്ടുകഥകളെ കുറിച്ച് അറിയാം.

1. ഉപയോഗമില്ലാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യുക

ഫോഴ്‌സ് ക്വിറ്റ് എന്നാണ് ഫോണില്‍ ഇക്കാര്യം പൊതുവെ പറഞ്ഞു വരുന്നത്. ഏറെക്കാലമായി തുടര്‍ന്നു വരുന്ന ഏറ്റവും മോശം ടിപ്പ് എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. അതായത് ഉപയോഗിച്ചു കൊണ്ടിരിക്കാത്ത ആപ്പുകള്‍ ക്ലോസ് ചെയ്യുക എന്നത്. അതായത് ബാക്ക്ഗ്രൗണ്ടില്‍ വെറുതെ യൂസ് ആയിക്കിടക്കുന്ന ആപ്പുകള്‍ ബാറ്ററി ചാര്‍ജ് നഷ്ടപ്പെടുത്തും എന്നാണ് മിഥ്യാധാരണ. ഇത് കംപ്യൂട്ടറിന്റെ കാര്യത്തില്‍ ശരിയാണെങ്കില്‍ പോലും സ്മാര്‍ട്‌ഫോണിന്റെ കാര്യത്തില്‍ അങ്ങനല്ല.

സ്മാര്‍ട്‌ഫോണുകള്‍ വ്യത്യസ്തമായ രീതിയിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. അതായത്, ഒരു ആപ്ലിക്കേഷന്‍ ഫോണിന്റെ ഹോം സ്‌ക്രീനില്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ആ ആപ്ലിക്കേഷന്‍ ആക്ടിവ് അല്ലെന്നു സാരം. അതുകൊണ്ട് ആ ആപ്പ് ചാര്‍ജ് നഷ്ടപ്പെടുത്തുമെന്ന ഭയമേ വേണ്ട. മാത്രമല്ല, ഒരു ആപ് ഫോഴ്‌സ് ക്വിറ്റ് ചെയ്യുമ്പോള്‍ അതിന്റെ കോഡ് റാമില്‍ നിന്നും നഷ്ടമാകുന്നു. പിന്നീട് ആപ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഈ കോഡ് എല്ലാം വീണ്ടും ലോഡ് ചെയ്യേണ്ടി വരുന്നു.

2. വൈ-ഫൈ ഓഫ് ചെയ്തതു കൊണ്ട് കാര്യമൊന്നുമില്ല

പൊതുവായി ഉപയോഗിക്കപ്പെടുന്ന രണ്ടാമത്തെ രീതിയാണ് വൈ-ഫൈ ഡിസേബിള്‍ ചെയ്യുക എന്നത്. എന്നാല്‍ ഇതൊരു പരമമായ തെറ്റിദ്ധാരണയാണ്. വൈ-ഫൈ ഓഫ് ചെയ്താല്‍ ലൊക്കേഷന്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അതിവേഗം ലോഡ് ആയിക്കിട്ടും. വൈഫൈ റേഞ്ച് സ്‌ട്രോംഗ് ആണെങ്കില്‍ കുറച്ചു ചാര്‍ജ് മതി. ജിപിഎസ് ആണ് ചാര്‍ജ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മറ്റൊരു തമാശ. അത്ര പോലും ചാര്‍ജ് വൈഫൈ ഉപയോഗിക്കുന്നില്ല.

3. എല്ലാ ലൊക്കേഷന്‍ സര്‍വീസുകളും ഡിസേബിള്‍ ചെയ്യേണ്ടതില്ല

മാപ്, നാവിഗേഷന്‍ പോലുള്ള ആപ്പുകള്‍ കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്നില്ലെന്നതാണ് വസ്തുത. ചെറിയ സമയത്തേക്ക് മാപ് ആപ്ലിക്കേഷന്റെ നാവിഗേഷന്‍ ഉപയോഗിക്കുന്നത് ചാര്‍ജ് കുറച്ചു മാത്രമേ ഉപയോഗിക്കൂ. മാത്രമല്ല, സ്‌ക്രീന്‍ ഓണ്‍ ആയിരുന്നാല്‍ മാത്രമേ ചാര്‍ജ് കൂടുതലായി നഷ്ടപ്പെടുകയുള്ളു. ലൊക്കേഷന്‍ ആപ്പുകള്‍ ഡിസേബിള്‍ ചെയ്യുമ്പോള്‍ ഉപയോഗമുള്ള ആപ്പുകള്‍ മിസ് ആകുന്നത് പലപ്പോഴും നമ്മള്‍ അറിഞ്ഞെന്നു വരില്ല. അതുകൊണ്ട് ആവശ്യമില്ലെന്നു തോന്നുന്ന ആപ്പുകള്‍ മാത്രം ക്ലോസ് ചെയ്യുക.

4. സാധാരണ സിഗ്നലിന് വൈഫൈ ഉപയോഗിക്കാതിരിക്കുക

ബാറ്ററി ലാഭിക്കാന്‍ എന്തായാലും പിന്തുടരേണ്ട ഒരു മാര്‍ഗമാണിത്. വയര്‍ലെസ് ഡാറ്റ ആയി വൈഫൈ ഉപയോഗിക്കുന്നത് ബാറ്ററി ലാഭിക്കാം എന്ന് ആപ്പിള്‍ അടക്കമുള്ള ഭീമന്‍മാര്‍ സ്ഥിരീകരിക്കുന്നുണ്ട്. വൈഫൈയും സെല്ലുലാര്‍ സിഗ്നലും സ്‌ട്രോംഗ് ആയി കിട്ടുന്നിടത്ത് ഒരു മണിക്കൂര്‍ എല്‍ടിഇ കണക്ഷനും വൈഫൈയും ഉപയോഗിക്കുമ്പോള്‍ എല്‍ടിഇ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വൈഫൈയേക്കാള്‍ 3 ശതമാനം വരെ ബാറ്ററി കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തി.

5. സിരി, ഗൂഗിള്‍ വോയ്‌സ് എന്നിവ നല്ലതാണ്

ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഉള്ള ഫീച്ചറാണ് വിര്‍ച്വല്‍ സഹായങ്ങള്‍ക്ക് വോയ്‌സ് കമാന്‍ഡ്. ആപ്പിളില്‍ ആണെങ്കില്‍ അത് ഹേയ് സിരി എന്നും ആന്‍ഡ്രോയ്ഡില്‍ ഒകെ ഗൂഗിള്‍ എന്നും ആണ്. ഇതിനു ശേഷം കമാന്‍ഡ് ചെയ്യാനുള്ള കാര്യം സംസാരിച്ചാല്‍ മതി. ഇത് എപ്പോഴും ഓഫ് ചെയ്തിരിക്കുന്നത് ബാറ്ററി ലാഭിച്ചു തരും എന്ന വിചാരം വേണ്ട. സിരിയോ ഒകെ ഗൂഗിളോ ആവശ്യം കഴിഞ്ഞാല്‍ ഓഫ് ചെയ്തിടാം. അല്ലാതെ എപ്പോഴും ഓഫ് ചെയ്തിട്ടതു കൊണ്ട് ഒരിക്കലും ബാറ്ററിക്ക് ഗുണം കിട്ടില്ല.

6. മറ്റൊരു ചാര്‍ജര്‍ ബാറ്ററി തകര്‍ക്കുമോ?

ഒരിക്കലും സ്വന്തം ഫോണിന്റേതല്ലാത്ത മറ്റൊരു ചാര്‍ജര്‍ ഉപയോഗിക്കരുതെന്നു പറയാറുണ്ട്. ഇത് ഫോണിന്റെ ബാറ്ററി കേടാകാന്‍ കാരണമാകും എന്നു പറയപ്പെടുന്നു. എന്നാല്‍, അതൊരു വിഡ്ഢിത്തം മാത്രമാണ്. ഒരു യുഎസ്ബി പോര്‍ട്ട് വഴി എസി കറണ്ടിനെ ലോ വോള്‍ട്ടേജും ലോ ആംപറേജും ആക്കി കണ്‍വര്‍ട്ട് ചെയ്ത് ഫോണിലേക്ക് കടത്തി വിടുമ്പോഴാണ് ഫോണ്‍ ചാര്‍ജ് ആകുന്നത്. അതുകൊണ്ടാണ് സിസ്റ്റത്തില്‍ നിന്നും കാറില്‍ ഇരുന്നും എല്ലാം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. ഇതില്‍ അതുകൊണ്ട് മറ്റൊരു കമ്പനിയുടെ ചാര്‍ജര്‍ പ്രശ്‌നം ഉണ്ടാക്കുമെന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല. എന്നാല്‍, സത്യം ഇല്ലെന്നു പറയാന്‍ പറ്റില്ല. കാരണം, ചിലവു കുറഞ്ഞ ചാര്‍ജറുകള്‍ ഗുണമേന്‍മയില്ലാത്ത ഘടകങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി കേടാക്കാന്‍ സാധ്യതയുണ്ട്.

7. കാലിബറേറ്റിംഗ് വല്ലപ്പോഴും മാത്രം

ബാറ്ററി ശേഷി വര്‍ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിനെയാണ് ഈ പറയുന്നത്. ബാറ്ററി കണ്ടീഷനംഗ് അല്ലെങ്കില്‍ കാലിബറേറ്റിംഗ് എന്നത് റീചാര്‍ജബിള്‍ ബാറ്ററി ആവശ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, സത്യാവസ്ഥ എന്തെന്നാല്‍ ഇന്നിറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളുടെയും ബാറ്ററി ഇടയ്ക്കിടക്കുള്ള ഈ കാലിബറേറ്റിംഗ് താങ്ങാന്‍ ശേഷി ഇല്ലാത്തവയാണ്. നിരന്തരമായുള്ള ചാര്‍ജിംഗ് ബാറ്ററിയുടെ കപ്പാസിറ്റി കുറയ്ക്കും. അതായത് ഫോണ്‍ അത്യാവശ്യം ചാര്‍ജുണ്ടെന്നു കാണിക്കുകയും എന്നിട്ട് അധികം വൈകാതെ ഫോണ്‍ ഓഫ് ആകുകയും ചെയ്യുന്നുണ്ടെങ്കില്‍ കാലിബറേറ്റിംഗ് രീതി പരീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here