ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടം; 2 സ്ഥാനം മെച്ചപ്പെടുത്തി; ബെല്‍ജിയം തന്നെ ഒന്നാമത്

ദില്ലി: ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് നേട്ടം. ഇന്ത്യ 2 സ്ഥാനം മെച്ചപ്പെടുത്തി. 160-ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം. ഫിഫ ഇന്നു പുറത്തുവിട്ട റാങ്കിംഗിലാണ് ഇക്കാര്യം ഉള്ളത്. ഇന്ത്യക്ക് ഇപ്പോള്‍ 142 റേറ്റിംഗ് പോയിന്റാണുള്ളത്. കഴിഞ്ഞ വര്‍ഷം ഗുവാമിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം വിജയിച്ചതാണ് ഇന്ത്യക്ക് റാങ്കിംഗ് ഉയരാന്‍ സഹായിച്ചത്. അഫ്ഗാനിസ്താനെ 2-1ന് പരാജയപ്പെടുത്തി സാഫ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത് ഇന്ത്യക്ക് റാങ്കിംഗ് 163-ല്‍ എത്താന്‍ സഹായിച്ചിരുന്നു.

ഇറാന്‍ ആണ് ഏറ്റവും ഉയര്‍ന്ന റാങ്ക് ഉള്ള ഏഷ്യന്‍ രാഷ്ട്രം. 44 ആണ് ഇറാന്റെ റാങ്ക്. അഫ്ഗാനിസ്താന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 151-ാം റാങ്കിലെത്തി. ലോകചാമ്പ്യന്‍മാരായ ജര്‍മനി നാലാം സ്ഥാനത്താണ്. ബെല്‍ജിയം ആണ് ഒന്നാം സ്ഥാനത്ത്. അര്‍ജന്റീന രണ്ടാം സ്ഥാനത്തും സ്‌പെയിന്‍ മൂന്നാം സ്ഥാനത്തും ഉണ്ട്. അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. പോര്‍ച്ചുഗല്‍ (7), കൊളംബിയ (8), ഇംഗ്ലണ്ട് (9), ഓസ്‌ട്രേലിയ (10) എന്നിങ്ങനെയാണ് മറ്റു റാങ്കിംഗുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News