എന്തുകൊണ്ട് കോള്‍ ഡ്രോപ്പ് പ്രശ്‌നം പരിഹരിക്കുന്നില്ല; ടെലികോം കമ്പനികളോട് സുപ്രീംകോടതിയുടെ ചോദ്യം; എങ്കില്‍ നഷ്ടപരിഹാരം അടയ്‌ക്കേണ്ടല്ലോ എന്നും കോടതി

ദില്ലി: കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടെലികോം കമ്പനികള്‍ക്ക് കോടതിയുടെ വിമര്‍ശനം. നഷ്ടപരിഹാരം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കമ്പനികളുടെ ആവശ്യത്തില്‍ വാദം കേള്‍ക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. എന്തുകൊണ്ടാണ് പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് നിങ്ങളുടെ സിസ്റ്റം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം അടയ്‌ക്കേണ്ടി വരില്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ ഇന്നു വീണ്ടും വാദം കേള്‍ക്കും.

ട്രായിയുടെ ഉത്തരവ് സ്റ്റേ ചെയ്യാത്ത ദില്ലി ഹൈക്കോടതി ഉരവിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കോടികള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടതുള്ളതിനാല്‍ അത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നിരിക്കെ അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയായി കണ്ട് പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് കോള്‍ ഡ്രോപ്പുകള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടത്. ഒരു കോള്‍ഡ്രോപ്പിന് ഒരു രൂപ നിരക്കിലാണ് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഒരുദിവസം പരമാവധി 3 കോള്‍ഡ്രോപ്പുകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ അധിക നഷ്ടപരിഹാരം പ്രതിവര്‍ഷം 54,000 കോടി രൂപ ബാധ്യതയുണ്ടാക്കുമെന്നാണ് കമ്പനികളുടെ വാദം. കമ്പനികള്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 29ന് ദില്ലി ഹൈക്കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News