ജെറ്റ് എയര്‍വേയ്‌സിന്റെ ടയര്‍ ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചു ; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; ഒഴിവായതു വന്‍ ദുരന്തം

മുംബൈ: 127 യാത്രക്കാരുമായി മുംബൈ വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. പ്രധാന റണ്‍വേയില്‍ ഇറങ്ങാന്‍ പറ്റാത്തതിനാല്‍ മൂന്നുതവണ ശ്രമിച്ച ശേഷം സെക്കണ്ടറി റണ്‍വേയിലാണ് വിമാനം ഇറങ്ങിയത്. ഇതിനിടെയാണ് ടയര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. എന്നാല്‍, യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി.

ദില്ലിയില്‍ നിന്നും മുംബൈയിലേക്കു വന്ന 9W 354 എന്ന വിമാനത്തിന്റെ പ്രധാന ടയര്‍ ആണ് പൊട്ടിത്തെറിച്ചത്. ലാന്‍ഡ് ചെയ്ത ശേഷം ടാക്‌സിയിംഗ് നടത്തുന്നതിനിടെയാണ് സംഭവം. ബോയിംഗ് 737 വിമാനം റണ്‍വേയില്‍ നിന്ന് നീക്കുന്നതിനു സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News