കൊച്ചിയിലെ സ്വകാര്യബസ് പണിമുടക്ക് പൂര്‍ണം; ഒരു ബസും നിരത്തിലിറങ്ങിയില്ല; പരീക്ഷകള്‍ മാറ്റിവച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. ഒരു ബസ് പോലും ഇന്ന് നിരത്തില്‍ ഇറങ്ങിയില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഫെയര്‍ വേജസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഈ വിഷയത്തില്‍ ഇക്കഴിഞ്ഞ രണ്ടാം തിയ്യതി ബസുടമകളും ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ജീവനക്കാര്‍ ഇന്ന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന 1 മുതല്‍ 9 വരെ ക്ലാസുകളിലെ പരീക്ഷകള്‍ ഈ മാസം 31-ലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതേസമയം സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ക്ക് മാറ്റമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here