കോണ്‍ഗ്രസില്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് വനിതകള്‍; വിജയസാധ്യതയുള്ള സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്ന് ബിന്ദു കൃഷ്ണ; 25 ശതമാനം സംവരണം വേണം

കൊല്ലം: വിജയ സാദ്ധ്യതയുള്ള സീറ്റുകളില്‍ വനിതകള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ 25% സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. സമീപകാലത്ത് സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് പരിഗണന നല്‍കുന്നില്ലെന്നും അവര്‍ ചൂണ്ടികാട്ടി.

കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ വനിതകളെ ഒതുക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതൃത്വം വിജയസാധ്യത ഇല്ലാത്ത മണ്ഡലം അടിച്ചേല്‍പ്പിച്ചതിനെതിരെയാണ് ബിന്ദുകൃഷ്ണ ഒരു മുഴം മുന്നേ എറിഞ്ഞ് വനിതകളുടെ പ്രതിഷേധം അറിയിച്ചത്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ 25%സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News