42-ാം വയസില്‍ ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കർ വിവാഹിതയായി; വരന്‍ ബിസിനസുകാരനായ മൊഹ്‌സിന്‍ അഖ്തര്‍; വിവാഹചിത്രങ്ങള്‍ കാണാം

മുംബൈ: ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായിരുന്ന ഊര്‍മിള മതോണ്ട്കർ വിവാഹിതയായി. കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിന്‍ അഖ്തര്‍ മിര്‍ ആണ് ഊര്‍മിളയുടെ വരന്‍. അതീവരഹസ്യമായി നടന്ന വിവാഹത്തില്‍ ഊര്‍മിളയുടെ ഏറ്റവും അടുത്ത സുഹൃത്തായ മനീഷ് മല്‍ഹോത്ര ആണ് ബോളിവുഡില്‍ നിന്ന് പങ്കെടുത്ത ഒരേയൊരാള്‍. ഊര്‍മിളയേക്കാള്‍ 10 വയസ്സു കുറവാണ് വരന്‍ മൊഹ്‌സിന്‍ അക്തറിന്. വിവാഹം ലളിതമായിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ആര്‍ഭാടം കുറച്ചതെന്ന് ഊര്‍മിള പറയുന്നു.

വളരെ രഹസ്യമായി നടന്ന വിവാഹത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായികായിരുന്നു ഊര്‍മിള. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ താരം തിളങ്ങി. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിന്റെ മനംകവര്‍ന്ന നായിക മലയാളത്തില്‍ ‘തച്ചോളി വര്‍ഗീസ് ചേകവറി’ല്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ അജോബ എന്ന മറാത്തി ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here