മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റീലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലയ് ഏഴിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും തെലുങ്കിലുമായി ചിത്രം റിലീസ് ചെയ്യും. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ 3,000 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ചൈന, വിയറ്റ്‌നാം ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും. ആക്ഷന്‍ മാസ് ചിത്രമാണ് പുലിമുരുകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാലിനെ കൂടാതെ ജഗപതി ബാബു, കമാലിനി മുഖര്‍ജി, ബാല, സിദ്ദിഖ്, വിനു മോഹന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന്‍ പറയുന്നത്. പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഉഗ്രന്‍ സംഘട്ടന രംഗങ്ങളും ഉണ്ടെന്നാണ് വിവരങ്ങള്‍.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here