കേരളത്തില്‍ മേയ് 16 ന് വോട്ടെടുപ്പ്; സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെണ്ണല്‍ മെയ് 19ന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കേരളത്തിൽ മേയ് 16 നാണ് വോട്ടെടുപ്പ്. 19 നു വോട്ടെണ്ണം. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമി‍ഴ്നാട് എന്നിവയാണ് തെരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ. തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്തിയാണ് തീയതികൾ പ്രഖ്യാപിച്ചത്. ബംഗാളിൽ ഏപ്രിൽ നാലു മുതൽ മേയ് അഞ്ചു വരെ ആറു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.

അസമിൽ രണ്ടു ഘട്ടങ്ങളിലായി ഏപ്രിൽ 4, 11 തീയതികളിലാണ് വോട്ടെടുപ്പ്. തമി‍ഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ കേരളത്തോടൊപ്പം മെയ് 16 നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഏപ്രിൽ 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 29 നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 30നാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടു വരെ പത്രിക പിൻവലിക്കാം. മറ്റു വിവരങ്ങൾ ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News