മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സംഗ്മ അന്തരിച്ചു; സോണിയാഗാന്ധിക്കെതിരേ ബാനര്‍ ഉയര്‍ത്തി കോണ്‍ഗ്രസില്‍നിന്നു പുറത്തായ നേതാവ്; എന്‍സിപി സ്ഥാപകരില്‍ ഒരാള്‍

ദില്ലി: മുന്‍ ലോക്‌സഭാ സ്പീക്കറും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സഹസ്ഥാപകനുമായ പി എ സംഗ്മ അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതല്‍ 1998 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു. 1998 മുതല്‍ 1990 വരെ മേഘാലയയുടെ മുഖ്യമന്ത്രിയുമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന അഗത സംഗ്മ മകളാണ്.

എട്ടു തവണ മേഘാലയയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 1947 സെപ്റ്റംബര്‍ ഒന്നിന് മേഘാലയയിലെ പടിഞ്ഞാറന്‍ ഗാരോ കുന്നുകളിലായിരുന്നു ജനനം. യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. യൂത്ത് കോണ്‍ഗ്രസ് മേഘാലയ സംസ്ഥാന വൈസ്പ്രസിഡന്റ്, മേഘാലയ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ദജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1977 ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. ഒമ്പതാം ലോക്‌സഭയൊഴിച്ച് പതിനാലാം ലോക്‌സഭയില്‍ വരെ അംഗമായിരുന്നു. നിരവധി കേന്ദ്രമന്ത്രിസഭകളില്‍ അംഗമായിരുന്നു.സ 1980ലാണ് ആദ്യമായി മന്ത്രിസഭയിലെത്തിയത്. വ്യവസായം, വാണിജ്യം, ആഭ്യന്തരം, തൊഴില്‍, കല്‍ക്കരി വകുപ്പുകളില്‍ തൊഴില്‍ മന്ത്രിയും വാര്‍ത്താവിതരണ വകുപ്പില്‍ കാബിനറ്റ് മന്ത്രിയുമായിരുന്നു. 2008-ല്‍ മേഘാലയ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

വിദേശ പൗരത്വ പ്രശ്‌നത്തില്‍ സോണിയാഗാന്ധിക്കെതിരേ ബാനര്‍ ഉയര്‍ത്തിയതിന് 1999 മേയ് ഇരുപതിന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ടു. ശരദ് പവാര്‍, താരിഖ് അന്‍വര്‍ എന്നിവരെയും ഒപ്പം പുറത്താക്കിയിരുന്നു. തുടര്‍ന്ന് പവാറിനും താരിഖ് അന്‍വറിനുമൊപ്പം എന്‍സിപി രൂപീകരിച്ചു. സോണിയയുമായി ശരദ് പവാര്‍ വീണ്ടും അടുത്തതിനെത്തുടര്‍ന്ന് 2004-ല്‍ സംഗ്മ പാര്‍ട്ടി നേതൃത്വവുമായി തെറ്റി. പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നാഷണലിസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്കു പ്രണബ് മുഖര്‍ജിക്കെതിരേ മത്സരിച്ചത് സംഗ്മയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News