ഖുര്‍ആന് മാത്രമായി ജബല്‍ അല്‍ നൂര്‍ പര്‍വതനിരയില്‍ ഒരു മ്യൂസിയം; നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആനുകള്‍ വരെ ഒട്ടും അഴുക്കാകാതെ സൂക്ഷിക്കുന്നു

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെറ്റയില്‍ ജബല്‍ അല്‍ നൂര്‍ പര്‍വത നിരകളിലെ ടണലുകളിലൂടെ നടന്നു നീങ്ങുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആന്റെ അത്ഭുത ശേഖരമാണ് അവിടെ ഒരുക്കിയിരിക്കുത്. 600 വര്‍ഷം വരെ പഴക്കമുള്ള ഖുര്‍ആന്‍ ഇവിടെ ശേഖരിച്ചു വച്ചിട്ടുണ്ട്. രണ്ടു സഹോദരങ്ങള്‍ ചേര്‍ന്നാണ് ഖുര്‍ആന്റെ കോപ്പികള്‍ ശേഖരിച്ച് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ചിലതു ചില്ലുകൂട്ടിലാണ് സൂക്ഷിച്ചിട്ടുള്ളത്. വളഞ്ഞു പുളഞ്ഞു കിടക്കു പര്‍വതത്തിന്റെ അന്തര്‍ഭാഗത്തെ ഗുഹ ഏകദേശം നിറയാറായിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം ഗുഹ സന്ദര്‍ശിച്ചു.

പര്‍വതത്തിന്റെ വശങ്ങളില്‍ ചാക്കുകള്‍ കെട്ടിവച്ചിരിക്കുകയാണ് ആയിരക്കണക്കിന് കോപ്പികള്‍. ഖുര്‍ആനു നേരെ എന്തെങ്കിലും അപമാനശ്രമമുണ്ടായാല്‍ ജീവന്‍ വരെ പോകുന്ന പാകിസ്താനിലാണ് ഇത്. പഴയ ഖുര്‍ആനുകള്‍ സൂക്ഷിക്കുകയോ അല്ലെങ്കില്‍ ഇസ്ലാം നിഷ്‌കര്‍ഷിക്കു മാതൃകയില്‍ ഉപേക്ഷിക്കുകയോ ചെയ്യണമൊണ് നിയമം. മതപണ്ഡിതര്‍ രണ്ടു മാര്‍ഗങ്ങളാണ് പറയുത്. ഒ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് കുഴിച്ചിടുക. അല്ലെങ്കില്‍ വെള്ളത്തില്‍ ഒഴുക്കിക്കളയുക. അങ്ങനെ ചെയ്യുമ്പോള്‍ മഷി ഒഴുകിപ്പോകും എന്നാണ് പറയുന്നത്.

ഖുര്‍ആന്‍ സൂക്ഷിക്കാന്‍ എന്ത് മാര്‍ഗമെന്നാണ് പാകിസ്താനിലെ ബിസിനസുകാരനായ അബ്ദുല്‍ സമദ് ലെഹ്രി ചിന്തിച്ചത്. ചിന്തയ്ക്ക് പിന്നാലെ ആശയവും വന്നു. ഏറ്റവും ബുദ്ധിമുട്ടേറിയതും എന്നാല്‍ നൂതനവുമായ ആശയമായിരുന്നു അത്. അങ്ങനെയാണ് ജബല്‍ അല്‍ നൂര്‍ പര്‍വതനിരകളില്‍ പാകിസ്താനിലെ ആദ്യത്തെ ഖുര്‍ആന്‍ സൂക്ഷിപ്പു കേന്ദ്രം ഒരുങ്ങിയത്. എന്തായാലും അബ്ദുല്‍ സമദ് ലെഹ്രിയുടെ ഖുറാന്‍ സ്മാരകം നിറയുകയാണ്.

ഉപേക്ഷിക്കപ്പെട്ട ഖുര്‍ആന്‍ പുനരുപയോഗിക്കുന്നതിന് അഫ്ഗാനിസ്താനില്‍ ഒരു മില്‍ ഉണ്ടായിരുന്നു. പഴയ ഖുര്‍ആനുകള്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ ആയാണ് പുനരുപയോഗിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ആയിരത്തോളം വരു വിശ്വാസികള്‍ മില്‍ തന്നെ തകര്‍ത്തു. 2011ല്‍ ആയിരുന്നു സംഭവം. പോയവര്‍ഷം പാകിസ്താനിലും സമാന സംഭവം അരങ്ങേറി. പഴയ ഖുര്‍ആര്‍ കത്തിച്ച സംഭവത്തില്‍ പഞ്ചാബിലെ ഫാക്ടറി ജീവനക്കാരന് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ഈ സംഭവങ്ങള്‍ അറിയുമ്പോഴേ ഖുര്‍ആന്‍ സംരക്ഷണത്തിന്റെ ഈ മാതൃക എത്രത്തോളം വലുതാണ് എന്ന് വ്യക്തമാകൂ.

ഉപയോഗം കഴിഞ്ഞ ഖുര്‍ആന്‍ പുനരുപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് ഇസ്ലാം മതം അംഗീകരിക്കപ്പെട്ടതാണ് എന്നും പാക് മതപണ്ഡിതരുടെ കൗസില്‍ അധ്യക്ഷനായ താഹിര്‍ മെഹറൂഫ് അഷ്‌റഫി പറഞ്ഞു. കാര്‍ഡ് ബോര്‍ഡ് ഉള്‍പ്പടെ ഏതു രീതിയിലേക്ക് വേണമെങ്കിലും പുനരുത്പാദിപ്പിക്കാം. അക്ഷരങ്ങള്‍ മായ്ച്ചുകളഞ്ഞ ശേഷം ഇതാകാമെന്നും ഗവേഷകനായ മുഫ്തി മുനീബ് ഉര്‍ റഹ്മാനും പറയുന്നു. എന്നാല്‍ പുനരുത്പാദനം വളരെ കുറഞ്ഞരീതിയില്‍ മാത്രമാണ് നടക്കുന്നത് എന്നും ബന്ധപ്പെട്ടവര്‍ പറയുു. ഖുര്‍ആന്‍ പുനരുപയോഗത്തിന് സര്‍ക്കാരില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പഞ്ചാബ് ഖുര്‍ആന്‍ ബോര്‍ഡ് സെക്രട്ടറി ഇര്‍ഫാന്‍ ക്വാദിര്‍ പറഞ്ഞു.

ഖുര്‍ആന്‍ സ്മാരകം മുന്നോട്ടു കൊണ്ടുപോകുന്നതിനായി സമ്പന്നരായ സുഹൃത്തുക്കളുടെ സഹായം തേടിയതായി അബ്ദുല്‍ സമദ് ലെഹ്രി പറയുന്നു. സഹായിക്കാമെന്ന് സുഹൃത്തുക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും ലെഹ്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News