കഴിഞ്ഞദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പരാതി പങ്കിട്ട് നടന്‍ കൊച്ചുപ്രേമനും. താന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച രൂപാന്തരങ്ങള്‍ എന്ന ചിത്രം ജൂറി വേണ്ടവിധം കണ്ടില്ലെന്നു തനിക്കു തോന്നുന്നതായി കൊച്ചുപ്രേമന്‍ പറഞ്ഞു. വിനോദവാര്‍ത്താ വെബ്‌സൈറ്റായ സെന്‍സേഷന്‍സ് എന്റെര്‍ടെയിന്‍മെന്റ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.
താന്‍ സ്ഥിരമായി ഹാസ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാലായിരിക്കും ഗൗരവമുള്ള വേഷം ചെയ്തിട്ടും ജൂറി പരിഗണിക്കാതിരുന്നത്. സ്വാധീനങ്ങളെ അടയാളപ്പെടുത്തിയ അവാര്‍ഡ് നിര്‍ണയരീതിയാണ് അവലംബിക്കപ്പെട്ടതായി തോന്നുന്നത്. പുതിയ വേഷങ്ങള്‍ ചെയ്യുന്ന നടീനടന്‍മാരെ പരിഗണിക്കാന്‍ ജൂറി മനസുകാണിക്കണമെന്നും കൊച്ചുപ്രേമന്‍ പറഞ്ഞു. പുരസ്‌കാര നിര്‍ണയത്തില്‍ പരാതിയുമായി ഇന്ദ്രന്‍സും ജോയ്മാത്യുവും നേരത്തെ രംഗത്തെത്തിയിരുന്നു. നടന്റെ നിറവും വലിപ്പവും നോക്കിയാണ് പുരസ്‌കാരം നല്‍കുന്നതെന്നായിരുന്നു ഇന്ദ്രന്‍സിന്റെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here