കേരള കോണ്‍ഗ്രസ് വിട്ടവര്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തി; അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫില്‍നിന്ന് കിട്ടുമെന്ന് കരുതുന്നതായി ഫ്രാന്‍സിസ് ജോര്‍ജ്ജ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ സിപിഐഎം നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ആയിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന് കരുതുന്നുവെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ആന്റണി രാജു, ഡോ. കെസി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇടതുമുന്നണിയുമായി സഹകരിക്കുന്ന കാര്യത്തില്‍ തികച്ചും പ്രാഥമികമായ ചര്‍ച്ചയാണ് നടത്തിയത്. എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി. എല്‍ഡിഎഫിലെ മറ്റ് കക്ഷികളുമായും ഉടന്‍ ചര്‍ച്ച നടത്തും. ഇടതുപക്ഷവുമായുള്ള ബന്ധത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. സീറ്റ് സംബന്ധിച്ച ചര്‍ച്ച നടത്തിയിട്ടില്ല എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിട്ടവരുടെ സംസ്ഥാനതലയോഗം 9ന് എറണാകുളത്ത് ചേരും. ഉച്ചകഴിഞ്ഞ് വൈഎംസിഎ ഹാളിലാണ് യോഗം. പിന്നാലെ സംസ്ഥാന കണ്‍വെന്‍ഷന്‍ കോട്ടയത്ത് ചേരും. എല്‍ഡിഎഫിലെ പുതിയ കക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ കാണുന്നില്ല. നേരത്തെ എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോഴും ഞങ്ങള്‍ തന്നെയാണ് യോഗത്തില്‍ പങ്കെടുത്തത് എന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് വിട്ടവരുടെ രാഷ്ട്രീയ നിലപാടിനെ സിപിഐഎം സ്വാഗതം ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനനുസരിച്ച് മുന്നോട്ട് പോകും. ആശയപരമായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News