കനയ്യയുടെ ജാമ്യവും കോടതിവിധിയും

കേസെന്താണ്….?
രാജ്യദ്രോഹം

ജാമ്യം കിട്ടുമോ….?
കിട്ടില്ല, ജാമ്യമില്ലാക്കുറ്റമാണ്

എന്നിട്ടും ജാമ്യം കിട്ടി….?
ഉവ്വ്

എന്തായിരുന്നു കാരണം…?
പ്രഥമദൃഷ്ട്യാ തെളിവില്ല

കോടതി പറഞ്ഞതെന്ത്…?
രാജ്യദ്രോഹം ആവര്‍ത്തിക്കരുത്

അപ്പോ രാജ്യദ്രോഹം ഉണ്ടായിരുന്നോ…?
തെളിവില്ല

ഭരണഘടന ശക്തമായി പറഞ്ഞിരുന്നില്ലെങ്കില്‍ കനയ്യ ജയിലില്‍ തുടര്‍ന്നേനെ. കനയ്യയെ ഇനിയും വേട്ടയാടാന്‍ രാജ്യദ്രോഹികള്‍ക്ക് വകുപ്പ് നല്‍കുന്നതാണ് ദില്ലി ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍, ഒപ്പം ജെഎന്‍യുവിനെ അപകീര്‍ത്തിപ്പെടുത്താനും ഇത് ഇടയാക്കാം.ദേശീയത രണ്ടു തരമുണ്ട് സങ്കുചിതവും വിശാലവും,കോടതി വിധി സങ്കുചിതവാദികളുടെ മന:സ്ഥിതിയിലേക്ക് പോയോ….?ജാമ്യമില്ലാ കുറ്റത്തിന് ജാമ്യം നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയുടെ അധികാരമാണ്.അതിന് ആധാരമാകേണ്ടത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയാണ്.

Kanhaiya Kumar Returns To JNU With Call For Azaadi: 'Freedom IN India'

ഭരണഘടനയില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട് താനും. ദില്ലി ഹൈക്കോടതിയുടെ വിധിന്യായത്തില്‍ എന്തിന് ജാമ്യമില്ലാ കേസില്‍ ജാമ്യമനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ദേശീയത സംബന്ധിച്ച ചില കാര്യങ്ങള്‍ കൂടി കടന്നു വരുന്നുണ്ട്. ദേശീയത സംബന്ധിച്ച് പറയുമ്പോള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നങ്ങള്‍ ആഭ്യന്തരം തന്നെയാണെന്നാണ്. ഇത് ഏതെങ്കിലും സൈനിക ശക്തിയില്‍ നിന്നല്ല, മറിച്ച് ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അത് പൗരന് തിരിച്ചു നല്‍കാന്‍ ജുുഡീഷ്യറിക്കും എക്‌സിക്യുട്ടീവിനും കഴിയാതിരിക്കുമ്പാഴാണ്. പലപ്പോഴും ഇതില്‍ ചൂഷകരുടെ റോളില്‍ ഭരണകൂടം ഉണ്ട് താനും.

ഭരണഘടനാപരമായ പൗരന്റെ സ്വാതന്ത്യം ഉയര്‍ത്തിപ്പിടിക്കേണ്ടതിനു പകരം കോടതിവിധിയിലുണ്ടായത് കപട ദേശീയതാ മുദ്രാവാക്യത്തോട് സമരസപ്പെടലാണെന്ന് വിമര്‍ശനമുയരാം. ഭരണഘടനയാണ് പൗരന് അവകാശങ്ങള്‍ നല്‍കിയത് സൈന്യമല്ല. ജാമ്യമനുവദിക്കുമ്പോള്‍ കോടതി കനയ്യയോട് ആവശ്യപ്പെട്ടത് രാജ്യദ്രോഹമെന്ന് വ്യഖ്യാനിക്കപ്പെടുന്ന പ്രവൃത്തികളില്‍ അറിഞ്ഞോ അറിയാതയോ പങ്കെടുക്കരുതെന്നാണ്. രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പാള്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഭരണഘടനയേയും പൗരന്റെ മൗലികാവകാശത്തേയും മുറുകെ പിടിക്കണം. അതിന് പകരം അപ്പോഴുള്ള ശാക്തിക ബലാബലത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന കപട മുദ്രാവാക്യങ്ങളിലും പെട്ടുപോയാല്‍ രാജ്യത്ത് പിന്നീട് നിലനില്‍ക്കുക ജനാധിപത്യം ആവില്ല. ഇത്തരം ആപത്ത് എങ്ങിനെ വരാമെന്ന് അടിയന്തരാവസ്ഥ കാണിച്ചു തന്നു. അത് പാഠമാകണം. രാജ്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭരണഘടനയേയും പൗരന്റെ മൗലികാവകാശങ്ങളേയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News