കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രികരുടെ ബന്ധുക്കള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു; നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് 12 കുടുംബങ്ങള്‍

ക്വാലലംപൂര്‍ (മലേഷ്യ): 239 യാത്രക്കാരുമായി കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 370ന്റെ തിരോധാനം രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് നിയമ പോരാട്ടം തുടങ്ങുന്നത്. 12 യാത്രക്കാരുടെ കുടുംബങ്ങളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.

മലേഷ്യന്‍ വിമാനം കാണാതായിട്ട് ചൊവ്വാഴ്ച രണ്ട് വര്‍ഷം പൂര്‍ത്തിയാവും. 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി ക്വാലലംപൂരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ വിമാനം കാണാതായത്. വിമാനം യാത്ര പുറപ്പെട്ട ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാമാതാവുകയായിരുന്നു. എന്നാല്‍ വിമാനത്തിന്റെ ചിറകിന്റെ ഒരുഭാഗം റിയൂണ്‍ ദ്വീപിന്റെ തീരത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.

ആഗോള വൈമാനിക കരാര്‍ അനുസരിച്ച് വിമാനാപകടം ഉണ്ടായാല്‍ രണ്ട് വര്‍ഷത്തിനകം യാത്രികരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കണം. അതിനുശേഷം അവകാശവാദം ഉന്നയിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് 12 യാത്രക്കാരുടെ ബന്ധുക്കള്‍ മലേഷ്യന്‍ കോടതിയെ സമീപിക്കുന്നത്. ഒരു റഷ്യന്‍ യാത്രികന്റെയും ഒരു ചൈനീസ് യാത്രികന്റെയും അടക്കം 10 കുടുംബങ്ങളാണ് കോടതിയെ സമീപിക്കുക. അപകടത്തിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് വിമാനക്കമ്പനിയുമായി നേരത്തെ തന്നെ ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമങ്ങല്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം കോടതിയിലേക്ക് നീങ്ങുന്നത്. കോടതിയില്‍ നിയമ പോരാട്ടം തുടങ്ങിയതിന് ശേഷവും

വിമാനക്കമ്പനിയുമായി ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ നിയമ പോരാട്ടം തുടങ്ങിയ 2 ഉക്രൈന്‍ യാത്രികരുടെ അഭിഭാഷകന്‍ പറഞ്ഞു. രാജ്യാന്തര കരാര്‍ അനുസരിച്ച് ഒരു യാത്രക്കാരന്റെ കുടുംബത്തിന് ഒരു കോടിയില്‍ അധികം രൂപ നഷ്ടപരിഹാരമായി ലഭിക്കും. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് 12 കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News