ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി; വധു ശീതള്‍ ഗൗതം; ചിത്രങ്ങള്‍ കാണാം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി. ടെന്നീസ് താരം ശീതള്‍ ഗൗതം ആണ് ഉത്തപ്പയുടെ ജീവിത സഖിയായത്. ഇന്നലെ ദില്ലിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. ക്രൈസ്തവ മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങ്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. തികച്ചും ത്വകാര്യമായി ആയിരുന്നു വിവാഹ ചടങ്ങ്. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും ചുരുക്കം സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ റോബിന്‍ ഉത്തപ്പയുടെ വിവാഹചടങ്ങില്‍ പങ്കെടുത്തു. ബംഗളുരുവിലാണ് റിസപ്ഷന്‍ ചടങ്ങ് നടത്തിയത്. ഇര്‍ഫാന്‍ പഠാനും ബോളിവുഡ് താരം ജൂഹി ചവഌും ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു.

വിവാഹ ചിത്രങ്ങളും ട്വീറ്റും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News