ഇതില്‍പരം ഇന്ത്യക്കു നാണംകെടാന്‍ മറ്റൊന്നും വേണ്ട; പിതാവിന്റെ ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ; പൊതുജനമധ്യത്തില്‍ ചാട്ടവാറിനടിച്ചു; വീഡിയോ കാണാം

സത്താറ: നാലുമാസക്കാലം നിരന്തരം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പതിനാലുകാരിക്ക് നാട്ടുകൂട്ടം വിധിച്ചത് പ്രാകൃത ശിക്ഷ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പിതാവ് ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ ചെറുക്കാതിരുന്നത് കുറ്റമാണെന്നു വിധിയെഴുതി നാട്ടുകൂട്ടം പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയെ പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. പിതാവിനൊപ്പം പെണ്‍കുട്ടിയെയും പത്തുതവണ ചാട്ടവാറിന് അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്.

ഗോപാല്‍ പഞ്ചായത്തിലാണ് സംഭവം. വിവാഹിതയല്ലാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബലാത്സംഗത്തിന് നിരന്തരം ഇരയാകുന്ന വിവരം പുറത്തായത്. തുടര്‍ന്നു നാട്ടുകൂട്ടം വിളിച്ചുചേര്‍ത്തു മകളെ ബലാത്സംഗം ചെയ്തതിന് പിതാവിനെയും ചെറുക്കാതിരുന്നതിന് പെണ്‍കുട്ടിയെയും ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവം ചിത്രമെടുത്തു പൊലിസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇന്നു രാവിലെ ഗ്രാമം പൊലീസ് റെയ്ഡ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പിതാവിനെതിരേയും പെണ്‍കുട്ടിയെ പ്രാകൃത ശിക്ഷയ്ക്കു വിധേയമാക്കിയ നാട്ടുകൂട്ടം നേതൃത്വത്തിനെതിരെയും കണ്ടുനിന്നവര്‍ക്കെതിരേയെും കേസെടുക്കണമെന്ന് ആര്‍ടിഐ ആക്ടിവിസ്റ്റ് സച്ചിന്‍ ബിഷേ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News