251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഈ നൂറ്റാണ്ടിലെ വലിയ തട്ടിപ്പെന്ന് മോഡലായി കാട്ടിയ ഫോണിന്റെ നിര്‍മാതാക്കള്‍; തങ്ങളുടെ ലോഗോ മറച്ചുവച്ചെന്നും ആഡ്‌കോം

ദില്ലി: ലോകത്തെ തന്നെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന് അവകാശപ്പെട്ടു നോയ്ഡ് ആസ്ഥാനമായ റിംഗിംഗ് ബെല്‍സ് എന്ന കകമ്പനി പുറത്തിറക്കുന്ന ഫ്രീഡം 251 ഫോണ്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പെന്നു പ്രോട്ടോടൈപ്പ് ഫോണിന്റെ നിര്‍മാതാക്കളായ ആഡ്‌കോം എന്ന അഡ്വാന്റേജ് കംപ്യൂട്ടേഴ്‌സ്. പബ്ലിസിറ്റിക്കുവേണ്ടിയുള്ള റിംഗിംഗ് ബെല്‍സിന്റെ തന്ത്രം മാത്രമാണ് 251 രൂപയുടെ ഫോണ്‍ എന്ന പരസ്യമെന്നും ആഡ്‌കോം അറിയിച്ചു.

ഇതുവരെ നിര്‍മാണം ആരംഭിക്കാത്ത ഫ്രീഡം 251 ഫോണുകളുടെ മോഡലായി കാണിച്ചത് ആഡ്‌കോം എന്ന കമ്പനി നിര്‍മിച്ച് നാലായിരത്തിഅഞ്ഞൂറു രൂപയ്ക്കു പുറത്തിറക്കിയ ഐക്കണ്‍ നാല് എന്ന ഫോണായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മോഡല്‍ ഫോണില്‍ ആഡ്‌കോമിന്റെ ലോഗോ മറച്ചുവച്ചിരുന്നു. ഇന്ത്യയുടെ ദേശീയപതാകയുടെ സ്റ്റിക്കറൊട്ടിച്ചാണ് ആഡ്‌കോമിന്റെ ലോഗോ മറച്ചത്.

ആഡ്‌കോം 3600 കുറഞ്ഞവിലയ്ക്കാണ് ഫോണുകള്‍ വിറ്റത്. പിന്നെങ്ങനെയാണ് തങ്ങളുടേതിന് സമാനമായ ഫോണ്‍ 251 രൂപയ്ക്കു നല്‍കുക എന്നു വ്യക്തമല്ല. തങ്ങളുടെ ഫോണ്‍ കാട്ടി ജനങ്ങളെ കബളിപ്പിച്ചതിന് റിംഗിംഗ് ബെല്‍സിനെതിരേ നിയമനടപടിയെടുക്കാനും ആഡ്‌കോം ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News