അടിവസ്ത്രങ്ങള്‍ കഴുകാത്ത വനിതാ ജീവനക്കാരിക്ക് ജഡ്ജിയുടെ കാരണം കാണിക്കല്‍ നോട്ടീസ്; വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് ഭീഷണി

ഈറോഡ്: ഔദ്യോഗിക സൗകര്യങ്ങള്‍ ദുരുപയോഗിക്കുന്നതിന് ഒരു ഉദാഹരണം കൂടി. ഇത്തവണ സംഭവം തമിഴ്‌നാട്ടിലെ ഈറോഡ് നിന്നാണ്. ദുരുപയോഗം ജഡ്ജിയുടെ ഭാഗത്തുനിന്നാണ് ദുരുപയോഗം എന്നത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കുന്നു. അടിവസ്ത്രങ്ങള്‍ നന്നായി കഴുകിയില്ലെന്ന് കാട്ടിയാണ് ജീവനക്കാരിക്ക് സബ്ജഡ്ജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഒരുമാസം മുന്‍പാണ് ഈറോഡ് സബ്ജഡ്ജ് കോടതി ജീവനക്കാരിയായ വനിതയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സബ്ജഡ്ജിന്റെ വസതിയിലെ വസ്ത്രങ്ങള്‍ ശരിയായി കഴുകിയില്ലെന്നും ജോലിയില്‍ വീഴ്ച വരുത്തിയെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. നോട്ടീസ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

സബ്ജഡ്ജിന്റെയും ഭാര്യയുടെയും അടിവസ്ത്രങ്ങള്‍ നന്നായി കഴുകുന്നില്ല എന്നാണ് പരാതി. ശരിയായി കഴുകാതെ വസ്ത്രങ്ങള്‍ വലിച്ചെറിയുകയാണ്. ചോദ്യം ചെയ്ത സബ്ജഡ്ജിനും ഭാര്യയ്ക്കും നേരെ ജീവനക്കാരി തട്ടിക്കയറി എന്നും നോട്ടീസില്‍ പറയുന്നു. സത്യമംഗലം കോടതി അസിസ്റ്റന്റ് വി വാസന്തിക്കെതിരെയാണ് വിശദീകരണ നോട്ടീസ് നല്‍കിയത്.

സബ്ജഡ്ജിയുടെ ഭാര്യ കോടതിമുറിക്കുള്ളില്‍ വന്ന് പോലും ശകാരിച്ചുവെന്ന് വാസന്തി പറയുന്നു. മെമ്മോയുടെ കാര്യം പിറ്റേന്ന് ജഡ്ജിയുടെ പിഎയെ കാണിച്ചുവെങ്കിലും സമാധാനിപ്പിക്കുകയായിരുന്നുവെന്നും വാസന്തി പറയുന്നു. നടപടിയെടുക്കരുത് എന്ന് കാട്ടി വാസന്തി നാല് ദിവസത്തിനകം മറുപടി നല്‍കി.

സംഭവം വിവാദമായതോടെ തമിഴ്‌നാട്ടിലെ കോടതി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോടതി ജീവനക്കാരെ സ്വകാര്യ ജോലികള്‍ക്ക് ഉപയോഗിക്കരുത് എന്ന ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ഇത് ലംഘിച്ചാണ് പലയിടത്തും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

കോടതി ജീവനക്കാരെ ജഡ്ജിമാര്‍ സ്വകാര്യ ജോലികള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ തമിഴ്‌നാട്ടിലെ റിട്ടയേര്‍ഡ് ഹൈക്കോടതി ജസ്റ്റിസ് കെ ചന്ദ്രുവും രംഗത്തുവന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിലനിന്ന രീതിയാണ് ഇപ്പോഴും ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉപയോഗിക്കുന്നത് എന്ന് ജ. കെ ചന്ദ്രു കുറ്റപ്പെടുത്തി. സംഭവത്തില്‍ പൊതുതാല്‍പര്യ സംഘടനകളും രംഗത്തുവന്നു. ജീവനക്കാരിയുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്ന എന്‍ജിഒകളും കുറ്റപ്പെടുത്തുന്നു.

സബ്ജഡ്ജ് കോടതി ജീവനക്കാരിക്ക് നല്‍കിയ മെമ്മോ.

കോടതി ജീവനക്കാരിയായ വാസന്തി നല്‍കിയ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News