കൊല്ലം ചിതറയില്‍ ബിജെപിയുടെ അക്രമ പരമ്പര; ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി അടക്കം 4 പേര്‍ക്ക് വെട്ടേറ്റു

കൊല്ലം: ചിതറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആക്രമണ പരമ്പര. വില്ലേജ് ഭാരവാഹികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് വെട്ടേറ്റു. ഗുരുതര പരുക്കേറ്റ ഡിവൈഎഫ്‌ഐ വില്ലേജ് പ്രസിഡന്റ് ദിജിന്‍ കുമാറിന്റെ നില ഗുരുതരമാണ്. രാത്രി 9 മണിയോടെ ബിജെപി പ്രവര്‍ത്തകര്‍ ദിജിനെ വീട്ടില്‍ കയറി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ വച്ചായിരുന്നു ബിജെപി ആക്രമണം. ദിജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിജിന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം രാത്രി ചിതറ കിഴക്കുംഭാഗം ജംഗ്ഷനിലും ബിജെപി പ്രവര്‍ത്തകര്‍ സമാന രീതിയില്‍ ആക്രമണം അഴിച്ചുവിട്ടു. ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി കൃഷ്ണനന്ദുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വില്ലേജ് കമ്മിറ്റി അംഗം നിസാമിനും ആക്രമണത്തില്‍ പരുക്കേറ്റു. സിപിഐഎം ചിതറ ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷ് കൈലാസിനെയും ബിജെപി സംഘം ആക്രമിച്ചു. സന്തോഷ് കൈലാസിന്റെ കാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി 9 മണിയോടെയാണ് ബിജെപി അക്രമപരമ്പരയുടെ തുടക്കം. കഴിഞ്ഞ രണ്ട് ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചിതറ. ബിജെപി നേതാവ് ചിതറ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. അനിലിനൊപ്പം കലേഷ്, ശങ്കരന്‍ എന്ന് വിളിക്കുന്ന അജികുമാര്‍, പൊടിക്കുട്ടന്‍, വിഷ്ണു സത്യന്‍ എന്നിവരും ആക്രമണത്തില്‍ പങ്കാളികള്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News