ബാര്‍ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ന് വിധി പറഞ്ഞേക്കും; വിഎസ് അടക്കമുള്ളവരുടെ വാദവും നടക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് എസ്പി സുകേശന്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്. ഇതിനെതിരെ വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. വിഎസ് അടക്കമുള്ള കക്ഷികളുടെ വാദവും കൂടി കേട്ട ശേഷമായിരിക്കും റിപ്പോര്‍ട്ട് അംഗീകരിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം പറയുന്നത്.

നേരത്തെ വസ്തുതാ റിപ്പോര്‍ട്ടില്‍ കെ എം മാണിക്ക് ബാര്‍ കോഴ ഇടപാടില്‍ വ്യക്തമായ പങ്ക് ഉണ്ടെന്ന് സുകേശന്‍ റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടന്നത്. മാണിയെ കുറ്റവിമുക്തനാക്കന്‍ വേണ്ടി മുന്‍ നിലപാടുകളില്‍ നിന്ന് വിജിലന്‍സ് പിന്നാക്കം പോയത് എതിര്‍കക്ഷികള്‍ കോടിതിയില്‍ ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇതേ കോടതിയില്‍ നിന്നുളള പരാമര്‍ശങ്ങളാണ് കെ.എം മാണിയുടെ രാജിയിലേക്ക് നയിച്ച സംഭവ വികാസങ്ങളിലേക്ക് എത്തിച്ചത്. തുടരന്വേഷണ റിേപ്പാര്‍ട്ട് അംഗീകരിക്കരുതെന്ന് വിഎസ് അച്യുതാനന്ദനും ബിജു രമേശും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here