ഒമ്പതു വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണലും ഇന്നുതന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്നു നടക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ഏഴു മണിക്കു തന്നെ വോട്ടെണ്ണലും ആരംഭിക്കും. ഇന്നുതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശനയിലെ ഒഴുവുപാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട് ബാലുശ്ശേരിയിലെ ബാലുശ്ശേരി സൗത്ത്, കണ്ണൂര്‍ അഴീക്കോട്ടെ അഴീക്കല്‍ കടപ്പുറം, കാസര്‍ഗോഡ് ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട്ടെ കൊടക്കാട് എന്നിവയാണ് വാര്‍ഡുകള്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നു തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here