പത്തനാപുരത്ത് വേണ്ടത് കലോത്സവമല്ല; രാഷ്ട്രീയ പോരാട്ടം; ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നു. ജഗദീഷിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറി ജി.രതികുമാറും രംഗത്തെത്തി. പത്തനാപുരത്ത് കലോത്സവ മത്സരമല്ല, രാഷ്ട്രീയ മത്സരമാണ് നടക്കേണ്ടതെന്ന് രതികുമാര്‍ പറഞ്ഞു. ഗണേഷ്‌കുമാറിനെ തോല്‍പിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും രതികുമാര്‍ പറയുന്നു.

വര്‍ഷങ്ങളോളം യുഡിഎഫിന്റെ എംഎഎല്‍എയും മന്ത്രിയും ആയി ഇരുന്ന് ആനുകൂല്യം പറ്റി ഒരു നിര്‍ണായക ഘട്ടത്തില്‍ യുഡിഎഫിനെ വഞ്ചിച്ച് പോയ ആളാണ് ഗണേഷ്‌കുമാര്‍. ആ ഗണേഷിനെ തോല്‍പിക്കേണ്ടത് രാഷ്ട്രീയമായ മത്സരത്തിലൂടെയാണ്. അല്ലാതെ കലോത്സവ മത്സരമല്ല പത്തനാപുരത്ത് നടക്കുന്നതെന്നും രതികുമാര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here