കനയ്യ കുമാറിന്റെ തലയ്ക്കു വിലയിട്ട് പോസ്റ്ററുകള്‍; കനയ്യയെ വെടിവച്ചു കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം; നാക്കരിഞ്ഞാല്‍ 5 ലക്ഷം നല്‍കാമെന്ന് യുവമോര്‍ച്ച നേതാവ്

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജീവനെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂര്‍വാഞ്ചല്‍ സേന എന്ന പേരിലാണ് ദില്ലി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കനയ്യയെ വെടിവച്ചു കൊന്നാല്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നാണ് പോസ്റ്ററിലെ പ്രഖ്യാപനം. സംഘടന ഏതാണെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. പൂര്‍വാഞ്ചല്‍ സേന എന്ന പേരു മാത്രമാണ് പോസ്റ്ററില്‍ ഉള്ളത്.

Kuldeep Varshney

അതേസമയം കനയ്യയുടെ നാക്ക് അരിഞ്ഞെടുക്കുന്നവര്‍ക്ക് സ്വന്തം നിലയ്ക്ക് പാരിതോഷികം നല്‍കുമെന്നു പ്രഖ്യാപിച്ച് യുവമോര്‍ച്ച നേതാവ് രംഗത്തെത്തി. ബദുവാനിലെ യുവമോര്‍ച്ച ജില്ലാമേധാവി കുല്‍ദീപ് വാഷ്‌നിയാണ് കനയ്യയുടെ നാക്ക് അരിഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപിക്കും മോദിക്കും എതിരെയാണ് കനയ്യ സംസാരിച്ചത്. ദേശവിരുദ്ദ മുദ്രാവാക്യം വിളിച്ചു. അവന്റെ നാവ് അറുത്തെടുത്താല്‍ 5 ലക്ഷം രൂപ നല്‍കും.

കഴിഞ്ഞ ദിവസം കനയ്യ കുമാര്‍ നടത്തിയ പ്രസംഗം സംഘപരിവാരിന്റെ അസ്ഥിവാരം ഇളക്കി എന്നു വ്യക്തമാക്കുന്നതാണ് പോസ്റ്ററും യുവമോര്‍ച്ച നേതാവിന്റെ ഭീഷണിയും. തീകോരിയിടുന്ന പ്രസംഗമായിരുന്നു ജെഎന്‍യുവില്‍ കനയ്യ നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News