ലോകത്തെ കിടുകിടാ വിറപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്നൊരു ഹൊറര്‍ ചിത്രം; സ്‌കെയര്‍ കാംപയ്‌ന്റെ ട്രെയിലര്‍ ഇറങ്ങി

സോ, വോള്‍ഫ് ക്രീക്, ബാബാഡുക് എന്നീ ചിത്രങ്ങള്‍ ലോകസിനിമാ പ്രേക്ഷകരുടെ നെഞ്ചിലുണ്ടാക്കിയ വിറയല്‍ ഇന്നും മാറിയിട്ടില്ല. ഹൊറര്‍ ചിത്രങ്ങള്‍ ഇറക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയയില്‍ നിന്ന് അടുത്ത ഹൊറര്‍ ചിത്രം എത്തുന്നു. സ്‌കെയര്‍ കാംപയ്ന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. 1960-ല്‍ ഇറങ്ങിയ പീപിംഗ് ടോമിന് സമാനമാണ് ചിത്രം എന്നാണ് സൂചനകള്‍.

കോളിനും കാമറൂണ്‍ കെയിന്‍സും സംയുക്തമായാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഒലിവിയ ഡിജോംഗ്, മീഗന്‍ വാര്‍ണര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം എന്ന് യുകെയില്‍ റിലീസ് ആകുമെന്നു പറഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News