കേരള കോണ്‍ഗ്രസില്‍നിന്നു വീണ്ടും നേതാക്കള്‍ രാജിവച്ചു; പാര്‍ട്ടിവിട്ടത് മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും ജോസ് കൊച്ചുപുരയും; യൂത്ത് ഫ്രണ്ടും പിളരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതിനു പിന്നാലെ കേരള കോണ്‍ഗ്രസിന്റെ അടിത്തറ കൂടുതല്‍ ഇളകുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നു കൂടുതല്‍ നേതാക്കള്‍ രാജിവച്ചു. മുന്‍ എം പിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ വക്കച്ചന്‍ മറ്റത്തില്‍, പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് കൊച്ചുപുര എന്നിവരണ് രാജിവച്ചത്. യൂത്ത് ഫ്രണ്ടും പിളരുന്നതായാണ് റിപ്പോര്‍ട്ട്. യൂത്ത് ഫ്രണ്ടിലെ പ്രമുഖരായ പല നേതാക്കളും പാര്‍ട്ടി വിട്ട് കോട്ടയത്തു യോഗം ചേര്‍ന്നു.

കഴിഞ്ഞദിവസം ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവര്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ ഇന്നലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ചിരുന്നു. ഇതു സ്വാഗതാര്‍ഹമായ നിലപാടാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കേരള കോണ്‍ഗ്രസില്‍ കെ എം മാണിയുടെയും മകന്‍ ജോസ് കെ മാണിയുടെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവര്‍ കേരള കോണ്‍ഗ്രസ് വിട്ടത്. പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയാണെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here