പട്ടാമ്പിയില്‍ കവിതാ കാര്‍ണിവല്‍; പുതുകവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു

പട്ടാമ്പി: പട്ടാമ്പി സംസ്‌കൃത കോളജിന്റെയും മലയാള നാട് വെബ് കമ്മ്യൂണിറ്റിയുടെയും ആഭിമുഖ്യത്തില്‍ പട്ടാമ്പിയിയില്‍ കവിതാ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. മലയാളകവിതയില്‍ ഭാവുകത്വപരമായ വിച്ഛേദം സൃഷ്ടിച്ച പുതുകവിത ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് കാര്‍ണിവല്‍. 2016 ഏപ്രില്‍ 2, 3 തീയതികളില്‍ പട്ടാമ്പി കോളേജിലാണ് പരിപാടി.

പുതുകവിതയുടെ വ്യത്യസ്ത ധാരകളെ സമഗ്രമായി അവതരിപ്പിക്കുകയും ചരിത്രപരമായി വിലയിരുത്തുകയും ചെയ്യുന്ന കവിതയുടെ കാര്‍ണിവലിന്റെ ഭാഗമായി വിപുലമായൊരു പുസ്തകോത്സവം കൂടി ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളുടെ പ്രത്യേക പ്രദര്‍ശനം ഇതിന്റെ ഭാഗമാണ്. ഇതിലേക്ക് ഈ കാലയളവില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളുടെ കോപ്പികള്‍ കവികളില്‍നിന്നും പ്രസാധകരില്‍നിന്നും ക്ഷണിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പര്‍-എം ആര്‍. അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍) -9446237428
സമാഹാരങ്ങള്‍ അയക്കേണ്ട വിലാസം –

വകുപ്പദ്ധ്യക്ഷന്‍
മലയാളവിഭാഗം
ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജ്,
പട്ടാമ്പി. 679 306

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News