ഭര്‍ത്താവിനെയും സുഹൃത്തുക്കളായ സ്ത്രീയെയും പുരുഷനെയും യുവതി കിടപ്പറയില്‍ കൊലപ്പെടുത്തി; ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ത്തതെന്നു കുറ്റസമ്മതം

ന്യൂയോര്‍ക്ക്: കിടപ്പറയില്‍ ഭര്‍ത്താവിനെയും ഒരു സ്ത്രീയെയും പുരുഷനെയും യുവതി കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ഉന്തുവണ്ടിയില്‍ കയറ്റി വീടിനടുത്തുള്ള തോട്ടത്തിനു സമീപം ഉപേക്ഷിക്കാനും ശ്രമിച്ചു. സംഭവത്തില്‍ മുപ്പത്തിരണ്ടുകാരിയായ ക്രിസ്റ്റല്‍ ഗാംബിനോ അറസ്റ്റിലായി.

ക്രിസറ്റലിന്റെ ഭര്‍ത്താവ് ജിയോവാനി ഗാംബിനോ, സ്‌റ്റെഫാനി ലിന്‍, ഗ്ലെന്‍ ഗില്ലാര്‍ഡ് എന്നിവരെയാണ് ക്രിസ്റ്റല്‍ കൊലപ്പെടുത്തിയത്. ക്രിസ്റ്റല്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ മൂവരുടെയും മൃതദേഹങ്ങള്‍ കിടപ്പറയില്‍തന്നെയുണ്ടായിരുന്നു. മൂവരും നഗ്നരായിരുന്നു. മൂവരും ഒന്നിച്ചുറങ്ങുമ്പോള്‍ താന്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രിസ്റ്റലിന്റെ മൊഴി.

ഹോട്ടലില്‍വച്ചു പരിചയപ്പെട്ട രണ്ടുപേരെയാണ് വീട്ടിലേക്കു വിളിച്ചുവരുത്തി ഭര്‍ത്താവിനൊപ്പം ക്രിസ്റ്റല്‍ കൊലപ്പെടുത്തിയത്. ക്രിസ്റ്റലും ഭര്‍ത്താവും നല്ല ബന്ധത്തിലായിരുന്നില്ല. ഭര്‍ത്താവിന് വേറെയും ബന്ധങ്ങളുണ്ടെന്നും തെൡയിക്കാനാണ് അവരെ വീട്ടിലേക്കു വിളിച്ചതെന്നും കൊലപ്പെടുത്തിയതെന്നും ക്രിസ്റ്റല്‍ മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News