അവിഹിതത്തിലേര്‍പ്പെട്ട ഭാര്യയുടെ രണ്ടുകൈയും ഭര്‍ത്താവ് തല്ലിയൊടിച്ചു; സൈനികനുമായുള്ള ബന്ധം പിടികൂടിയത് ഭാര്യയുടെ ദീര്‍ഘനേരമുള്ള ഫോണ്‍ സംഭാഷണം വഴി

കൊളംബോ: ഭാര്യയുടെ അവിഹിത ബന്ധം പിടികൂടിയാല്‍ ഭര്‍ത്താക്കന്മാര്‍ എന്തുചെയ്യും. അത്തരം സാഹചര്യത്തില്‍ എന്ത് ചെയ്തു എന്ന് ഈ സംഭവം വഴി വ്യക്തമാകും. സൈനികനുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതിയുടെ രണ്ട് കൈകളും ഭര്‍ത്താവ് തല്ലിയൊടിച്ചു. ഭാര്യയ്ക്ക് സൈനികനുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് ഭര്‍ത്താവ് മനസിലാക്കി. ഭാര്യയുടെ അവിഹിതബന്ധം മനസിലാക്കിയ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കയിലെ കൊളംബോയിലാണ് സംഭവം.

ഭാര്യയുടെ ദീര്‍ഘനേരമുള്ള ഫോണ്‍ സംഭാഷണമാണ് ഭര്‍ത്താവ് സംശയിക്കാന്‍ കാരണം. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. സെനികനുമായുള്ള ബന്ധത്തെപ്പറ്റി മനസിലാക്കിയ ഭര്‍ത്താവ് ഭാര്യയോട് ഇക്കാര്യം നേരിട്ട് ചോദിച്ചു. മനസിലാക്കിയ കാര്യങ്ങള്‍ സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. ഒരു തടി കൊണ്ട് യുവതിയുടെ രണ്ട് കൈകളും തല്ലിയൊടിയ്ക്കുകയായിരുന്നു.

ആക്രമണകാരിയായ ഭര്‍ത്താവ് യുവതിയുടെ തലയ്ക്കും ഇടിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ യുവതിയും പരമാവധി ശ്രമിച്ചു. ഭര്‍ത്താവിനെ പൊലീസ് പിടികൂടി. മര്‍ദ്ദന വിവരവും അതിന് ഇടയാക്കിയ സാഹചര്യവും ഇയാള്‍ പൊലീസിനോട് വിവരിച്ചു. പ്രതിയെ കൊളംബോയ്ക്ക് സമീപം ദേഹ്യട്ടകാന്‍ഡിയ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News