തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. വാഴോട്ടുകോണം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റാണി വിക്രമന്‍ വിജയിച്ചു. 689 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ സതീശ് ചന്ദ്രനെയയാണ് റാണി വിക്രമന്‍ പരാജയപ്പെടുത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച മൂന്നാമൂട് വിക്രമന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് സീറ്റ് ഒഴിവുവന്നത്. മൂന്നാമൂട് വിക്രമന്റെ ഭാര്യയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട റാണി വിക്രമന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here