കനയ്യ കുമാറിനെ അധിക്ഷേപിച്ച് ജൂഡ് ആന്റണി; വിമര്‍ശിച്ചവരെ തന്തയ്ക്ക് വിളിച്ച് കമന്റ് ബോക്‌സ് പൂട്ടി; രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്നവരാണ് ഇന്നലെ വന്നവന്‍ താരമാകുന്നതിനെ പുച്ഛിക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്റെ മറുപടി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും ഒരുത്തനെ കിട്ടാന്‍ ചിലര്‍ നോക്കിയിരിക്കുകയാണ് എന്നായിരുന്നു ജൂഡ് ആന്റണിയുടെ പരാമര്‍ശം. വിമര്‍ശിച്ച് കമന്റുകള്‍ വന്നതോടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ജൂഡ് ആന്റണി രംഗത്തെത്തി. കമന്റ് ബോക്‌സില്‍ പ്രതികരിച്ചവര്‍ക്ക് നേരെ വീണ്ടും തന്തയ്ക്ക് വിളിച്ചാണ് ജൂഡ് ആന്റണി പ്രതികരിച്ചത്. വിമര്‍ശനം രൂക്ഷമായതോടെ ജൂഡ് ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് പൂട്ടി.

ഒരുത്തനെ കിട്ടാന്‍ നോക്കി ഇരിക്കുവാ ചിലര്‍ ,അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും.

Posted by Jude Anthany Joseph on Friday, 4 March 2016

Jude

ചാവാലിപ്പട്ടികള്‍ വന്ന് കുരച്ചാല്‍ അവറ്റകളെ പുറത്താക്കി ഗേറ്റ് അടയ്ക്കും. അതുപോലെയാണ് കമന്റ് ബോക്‌സ് പൂട്ടിയതെന്നും ജൂഡ് ആന്റണി ഫേസ്ബുക്കില്‍ പിന്നീട് വിശദീകരണക്കുറിപ്പ് ഇറക്കി.

എന്തിനാ കമെന്‍റ് ബോക്സ്‌ അടച്ചത് സ്നേഹമുള്ള കുറെ പേര്‍ മെസേജ് ചെയ്ത് ചോദിച്ചത് കൊണ്ട് പറയുവാ. നമ്മുടെ വീട്ടില്‍ കുറെ ചാവ…

Posted by Jude Anthany Joseph on Friday, 4 March 2016

ജൂഡ് ആന്റണിയ്ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി. രാജഭക്തി സിരകളില്‍ ഒളിച്ചൊഴുകുന്ന ജനാധിപത്യവാദികളാണ് ഇന്നലെ വന്നവന്‍ താരമാകുന്നതിനെ പുച്ഛിക്കുന്നതെന്ന് ഫേസ്ബുക് പോസ്റ്റില്‍ സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചു. അവര്‍ക്ക് ‘തന്തക്ക് പിറന്ന’ മക്കള്‍മാഹാത്മ്യം പാടാന്‍ അത്ര പ്രശ്‌നമില്ല. ഇന്നലെ വരെ കേട്ടിട്ടില്ലാ എന്നതുകൊണ്ട് കനയ്യയോ രോഹിത് വെമുലയോ ശബ്ദമുയര്‍ത്തിയാല്‍ എത്ര ശക്തമാണതെങ്കിലും ഇന്നലത്തെ മഴയില്‍ കുരുത്ത തകര എന്ന മട്ടില്‍ അതിനെ പുച്ഛിച്ചുതള്ളാന്‍ മല്‍സരിക്കുന്നത് കാണാമെന്നും സനല്‍കുമാര്‍ ശശിധരന്‍ പരിഹസിക്കുന്നു. ഒരു തകരയും ഇന്നലത്തെ മഴയില്‍ വെറുതെയങ്ങനെ പൊട്ടിമുള്ളയ്ക്കുന്നതുമല്ലെന്നും വേനലുകളുടെ ചൂളയില്‍ വെന്തുപോകാത്ത കരുത്തുകള്‍ മാത്രമേ ഒരു മഴയില്‍ മുളച്ചുപൊന്തൂ എന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

രാജഭക്തി സിരകളിൽ ഒളിച്ചൊഴുകുന്ന ജനാധിപത്യവാദികളാണ് ഇന്നലെ വന്നവൻ താരമാകുന്നതിനെ പുച്ഛിക്കുന്നത്. അവർക്ക് “തന്തക്ക് പിറന്…

Posted by Sanal Kumar Sasidharan on Friday, 4 March 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News