ലീഗിനെതിരെ ആദ്യ വിമതനീക്കം; കൊടുവള്ളിയില്‍ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് വിമതനായി മത്സരിക്കും

കോഴിക്കോട്: ആദ്യം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച ലീഗിന് വിമതനീക്കവും തുടങ്ങി. കോഴിക്കോട് കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് മണ്ഡലം സെക്രട്ടറി മത്സരിക്കും. ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് ആണ് വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചാണ് കാരാട്ട് റസാഖ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മണ്ഡലം കമ്മിറ്റി അറിയാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് വിമതനീക്കത്തിന് കാരണം. എംഎ റസാഖ് മാസ്റ്ററാണ് കൊടുവള്ളിയിലെ ലീഗ് സ്ഥാനാര്‍ത്ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News