ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്; ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും; ബാറ്റിംഗിലും സ്പിന്‍ മികവിലും ഇന്ത്യക്കു കിരീട പ്രതീക്ഷ

ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ധാക്കയിലാണ് മത്സരം. ലീഗിലെ എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും കരുത്തരായ പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ചുകൊണ്ടായിരുന്നു ബംഗ്ലാദേശിന്റെ ഫൈനല്‍ പ്രവേശനം.

സാബിര്‍ റഹ്മാന്‍, മഹ്മദുല്ല, സൗമ്യ സര്‍ക്കാര്‍, തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശിന്റെ കരുത്ത്. അതേസമയം ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് പരുക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. പതിവുപോലെ ബാറ്റിംഗിലും സ്പിന്‍ മികവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. വീരാട് കൊഹ്ലി, യുവരാജ്, തുടങ്ങിവരുടെ മികച്ച ഫോമും ഇന്ത്യക്ക് ആശ്വാസം നല്‍കും. അതേസമയം നാട്ടില്‍ മുന്‍പ് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ മറികടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ടീം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here