സ്മൃതി ഇറാനിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന്‍ മരിച്ചു; ആറു പേര്‍ക്ക് പരുക്ക്; താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ട്വിറ്ററില്‍

ദില്ലി: കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച്ച അര്‍ധരാത്രി യമുന അതിവേഗ പാതയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മന്ത്രിയുടെ കാലിനും കൈയ്ക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്.

  ആഗ്ര കാളിന്ദി വിഹാര്‍ സ്വദേശി രമേഷ് കുമാറാണ് മരിച്ചത്. രമേഷ് കുമാര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ ഒരു ഹോണ്ട സിറ്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട സിറ്റിക്ക് തൊട്ടുപുറകിലായിരുന്ന ഇറാനിയുടെ വാഹനം കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.

അതേ സമയം, താന്‍ സുരക്ഷിതയാണെന്ന് സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. സഹായിച്ച എല്ലാവര്‍ക്കും നന്ദിയും മന്ത്രി ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ബിജെപിയുടെ യുവജനവിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News