ദില്ലി: വമ്പിച്ച പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ആശയപ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിപ്ലവ വിദ്യാര്‍ഥി നായകന്‍ കനയ്യകുമാറിനെ. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ പ്രസംഗങ്ങളെ മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കനയ്യകുമാര്‍ നരേന്ദ്രമോദിയെ കടത്തിവെട്ടിയത്. കനയ്യ ഒന്നാമതും മോദി രണ്ടാമതുമെത്തിയപ്പോള്‍ നാമമാത്ര വോട്ടുകളോടെ രാഹുല്‍ ഗാന്ധി മൂന്നാമനായി.
കനയ്യകുമാര്‍ ജാമ്യം കിട്ടി ദില്ലി ജെഎന്‍യുവില്‍ തിരിച്ചെത്തി നടത്തിയ പ്രസംഗം ലോകമെമ്പാടും വരെ ചര്‍ച്ചയായിരുന്നു. മോദി സര്‍ക്കാരിനെ പരിഹസിച്ച് പാര്‍ലമെന്റിലാണ് രാഹുല്‍ പ്രസംഗിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ മോദി നടത്തുന്നത് ഫെയര്‍ ആന്‍ഡ് ലൗലി പദ്ധതിയാണെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാജ്യസഭയില്‍ രാഹുലിനെ വ്യക്തിപരമായി ആക്രമിച്ച് മോദി പ്രസംഗിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here