പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി ഡ്യൂപ്പിനെ ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞ കങ്കണ റണാവത്ത് ലൊക്കേഷനില്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍. കാരവാനില്‍ ഇരുന്ന് അണിയറ പ്രവര്‍ത്തകനോട് ചൂടായി സംസാരിക്കുന്ന കങ്കണയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്.
അവള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചെയ്യാന്‍ കഴിയില്ലേയെന്നാണ് താരം ചോദിക്കുന്നത്. എന്നാല്‍ താരം ചൂടാകുന്നത് ആരോടാണെന്ന് വ്യക്തമല്ല. ഷൂട്ടിംഗ് കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന സഹോദരി രംഗോളിയെ താരം ശബ്ദമുയര്‍ത്തി വിളിക്കുന്നതും വീഡിയോയില്‍ കാണാം.
വിശാല്‍ ഭരദ്വാജിന്റെ റംഗൂണിലാണ് കങ്കണ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിലെ ഏതോ ഒരു ആക്ഷന്‍ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതാണ് കങ്കണയെ പ്രകോപിപ്പിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post