ഗബ്രിയേല്‍ മാര്‍ക്വേസിന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ജന്മവാര്‍ഷികദിനം.

വടക്കന്‍ കൊളംബിയയിലെ അരക്കറ്റാക്കയില്‍ 1927 മാര്‍ച്ച് 6നാണ് മാര്‍ക്വേസ് ജനിച്ചത്.

നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബിയയില്‍ നിയമത്തിലും, ജേര്‍ണ്ണലിസത്തിലും ഉപരിപഠനം നടത്തി. തുടര്‍ന്ന് റോം, പാരീസ്, ബാര്‍സിലോണിയ, ന്യൂയോര്‍ക്ക്, മെക്‌സിക്കോ എന്നീ നഗരങ്ങളില്‍ പത്ര പ്രവര്‍ത്തകനായി.

1955ല്‍ പുറത്തുവന്ന ദി സ്‌റ്റോറി ഓഫ് എ ഷിപ്പ്‌വെര്‍ക്ഡ് സെയിലര്‍ എന്ന കൃതിയിലൂടെയാണ് മാര്‍ക്വിസ് സാഹിത്യ ലോകത്ത് ശ്രദ്ധേയനായത്. 1970ല്‍ ഇത് പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. 1967ല്‍ പ്രസിദ്ധീകരിച്ച വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ് (ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍) എന്ന നോവലാണ് മാര്‍ക്വേസിന് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്.

1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി. ലൗവ് ഇന്‍ ദ് ടൈം ഓഫ് കോളറ, ഓട്ടം ഓഫ് ദ് പേട്രിയാര്‍ക്ക്, ലീഫ് സ്‌റ്റോം, ഇന്‍ എവിള്‍ അവര്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, സ്‌റ്റോറി ഓഫ് എ ഷിപ്‌റെക്ക്ഡ് സെയിലര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

2014 ഏപ്രില്‍ 17ന് അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News