‘ആ ഷോട്ടില്‍ ദുല്‍ഖര്‍ അഭിനയിച്ചാലും ഞാന്‍ അഭിനയിക്കില്ല;’ ക്യാമറാമാനോട് ചൂടായി സിദ്ദീഖ്

യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ അഭിനയമികവിനെ പുകഴ്തി നടന്‍ സിദ്ദിഖ്. ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവമാണ് സിദ്ദിഖ് ആരാധകരുമായി പങ്കുവച്ചത്.
സിദ്ദിഖ് പറയുന്നത് ഇങ്ങനെ:
ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖര്‍ എന്നെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു സീനുണ്ട്. ആ ഷോട്ടില്‍ ദുല്‍ഖര്‍ ശരിക്കും കരയുകയായിരുന്നു. അവന്റെ നെഞ്ച് പിടയുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ ആ ഷോട്ട് ക്യാമറാമാന് ഇഷ്ടമായില്ല. സീന്‍ ഒന്നുകൂടി എടുക്കണമെന്ന് ക്യാമറാമാന്‍ ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അത് ശരിയായില്ല, ഇത് ശരിയായില്ല തുടങ്ങിയ ന്യായങ്ങളാണ് അയാള്‍ പറഞ്ഞത്. ന്യായീകരിക്കാനാവാത്ത മറുപടികള്‍ കേട്ട് എനിക്ക് ദേഷ്യംവന്നു. ഞാന്‍ പറഞ്ഞു ദുല്‍ഖര്‍ ആ ഷോട്ടില്‍ അഭിനയിച്ചാലും ഞാന്‍ അഭിനയിക്കില്ലായെന്ന്. കാരണം ദുല്‍ഖര്‍ ഓരോ സീനിനു വേണ്ടിയും ചെയ്യുന്ന പരിശ്രമം അത്രമാത്രമുണ്ട്. ഇനി ഒരിക്കല്‍ക്കൂടി എടുത്താല്‍ ആ പെര്‍ഫക്ഷന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നു. അതുകൊണ്ട് ആദ്യമെടുത്ത സീന്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here