തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യൂവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയും ഒളിവില്‍. കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു വ്യക്തമായത്. കൊടൈക്കനാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദ് കാമുകി ശാശ്വതിയുമൊത്തു കറങ്ങി വന്ന ശേഷമാണ് തര്‍ക്കവും കൊലപാകവുമുണ്ടായത്.
ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലത നിവാസില്‍ സതീഷാ(28) കഴിഞ്ഞദിവസം ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മറ്റൊരു കാമുകനായ കൃഷ്ണപ്രസാദി(32)നെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ റഷീദ്(32) കൊടകര വാസുപുരം സ്വദേശിയാണ്. ശാശ്വതി (36) ഗുരുവായര്‍ വല്ലശേരി സ്വദേശിനിയും. ശാശ്വതി മൂന്നുപേരുമായും അവിഹിത ബന്ധത്തിലാണെന്ന് ഇവര്‍ക്കു പരസ്പരം അറിയാമായിരുന്നു. യുവതിയുമായി കഴിഞ്ഞദിവസം മൂന്നു പേരും ഒന്നിച്ചാണ് അയ്യന്തോളിലെ ഫ്‌ളാറ്റിലെത്തിയത്. ഇവിടെവച്ച് മദ്യപിക്കുന്നതിനിടെ ശാശ്വതിയെച്ചൊല്ലി തര്‍ക്കമുണ്ടായി. റഷീദുമായി ശാശ്വതിക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായത്.
കഴിഞ്ഞമാസം ശാശ്വതിയും റഷീദും മറ്റു രണ്ടുപേരും കൊടൈക്കനാലില്‍ പോയിരുന്നു. ഇവിടെവച്ചുണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു തര്‍ക്കം തുടങ്ങിയത്. കൃഷ്ണപ്രസാദും റഷീദും ചേര്‍ന്നു സതീഷിനെ മര്‍ദിക്കുകയായിരുന്നു. അവശനിലയിലായിരുന്ന സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന ഫ്‌ളാറ്റില്‍ യുവതി മൂന്നു യുവാക്കളും ഇടയ്ക്കിടെ ഒത്തുകൂടാറുണ്ടായിരുന്നു. ഇടയ്ക്കു റഷീദും ശാശ്വതിയും മാത്രമായും വരാറുണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷീദും കൂട്ടുകാരും ഈ ഫ്‌ളാറ്റെടുത്തതെന്നാണ് സൂചന. വേറെയും യുവതികള്‍ ഇവിടെ വരാറുണ്ടെന്നും സൂചനയുണ്ട്. കൃഷ്ണപ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. റഷീദിന്റെ പേരിലാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post