അവധിക്കാലത്ത് അനാഥ കുട്ടികളെ വീട്ടിലേക്ക് ക്ഷണിക്കുമോ? കോഴിക്കോട്ടുകാരോട് കലക്ടര്‍ ബ്രോയുടെ ചോദ്യം; ഒരു കുട്ടിയുടെ ലോകവീക്ഷണം മാറ്റിത്തീര്‍ക്കാം

കോഴിക്കോട്: അനാഥ കുട്ടികളെ സ്‌നേഹിക്കാനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയുമായി കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് രംഗത്ത്. അവധിക്കാലം ആഘോഷിക്കുന്നതിന് ആഗ്രഹമുള്ള കുറേയധികം കുട്ടികള്‍ ഇവിടെയുണ്ടെന്നും അവരെ സ്‌നേഹിക്കാന്‍ തയ്യാറുള്ളവരുണ്ടോയെന്നും കളക്ടര്‍ ചോദിക്കുന്നു.

“അവധിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നമുക്കെല്ലാമുണ്ട്. പണ്ടത്തേക്കാളും തിരക്കു പിടിച്ച ജീവിതമാണെങ്കിൽ പോലും നമ്മുടെ കുട്ടികൾക്കും അവധിക്കാലത്തെ ആഘോഷം കൈമോശം വന്നു പോയിട്ടില്ല. 

എന്നാൽ അവധിക്കാലം വരരുതേ എന്ന് പ്രാർത്ഥിക്കുന്ന കുറച്ച് കുട്ടികളും കോഴിക്കോട് ജില്ലയിലുണ്ട്. ചിൽഡ്രൻസ് ഹോമിലെ കുറെ കുട്ടികൾക്ക് ഈ ദിവസങ്ങൾ സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റേതുമാണു. പോവാനൊരു കുടുംബമില്ലാത്ത ഈ കുട്ടികളിൽ ചിലരെയെങ്കിലും അവധിക്കാലത്ത്‌ കുറച്ച് ദിവസത്തേക്കെങ്കിലും തങ്ങളുടെ കുടുംബത്തിലേക്ക്അതിഥികളായി സ്വീകരിക്കാൻ തയ്യാറുള്ള കോഴിക്കോട്ടുകാരെയാണു ഞങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ 04952378920 ഇൽ വിളിക്കുക. dcpukkd@gmail.com എന്ന ഇമെയിലിൽ എഴുതിയാലും മതി. നിങ്ങൾ ചിലപ്പോൾ ഒരു കുട്ടിയുടെ ലോകവീക്ഷണം തന്നെയായിരിക്കും മാറ്റിത്തീർക്കുന്നത്”

അവധിക്കാലത്തിന്റെ മധുരമുള്ള ഓർമ്മകൾ നമുക്കെല്ലാമുണ്ട്. പണ്ടത്തേക്കാളും തിരക്കു പിടിച്ച ജീവിതമാണെങ്കിൽ പോലും നമ്മുടെ കുട്…

Posted by Collector, Kozhikode on Saturday, March 5, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News