എണ്ണകളും മരുന്നുകളും ഉപേക്ഷിക്കാം; മുടികൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പേരയിലകള്‍; എങ്ങനെയെന്ന് അറിയാം

പലരും നേരിടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ തടയാനുള്ള പലമാര്‍ഗങ്ങളും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാനാകാത്ത വിഷമത്തിലാണ് പലരും. ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. കൊഴിച്ചില്‍ തടയാന്‍ അലോപ്പതിയും ആയുര്‍വേദവും എല്ലാം മാറി മാറി പരീക്ഷിക്കുന്നവരും ഉണ്ട്. പ്രകൃതിദത്തമായ നിരവധി വഴികളുണ്ടെങ്കിലും കേശപരിപാലനത്തിന് നമുക്ക് പലപോഴും സമയം കിട്ടാറില്ല.

പുതിയ പഠനങ്ങളനുസരിച്ച് പേര ഇലകള്‍ക്ക് മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകും. അതും ചുരുങ്ങിയ സമയം കൊണ്ട്. പേരയിലകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി യാണ് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്.

ചെയ്യേണ്ടത് ഇത്ര മാത്രം

ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയ്ക്കയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക. ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയ്ക്കയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പേരയിലയായത് കൊണ്ട് മറ്റു പാര്‍ശ്വഫലങ്ങളുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News