കുഞ്ഞിരാമായണം ടീം വീണ്ടുമെത്തുന്നു; ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഗോദ’യില്‍ ടോവിനോ നായകന്‍; പഞ്ചാബി താരം നായിക

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബേസില്‍ ജോസഫ് അടുത്ത സിനിമ പ്രഖ്യാപിച്ചു. ഗുസ്തി പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗോദ എന്നാണ് പേരിട്ടിരിക്കുന്നത്. ടോവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ പഞ്ചാബി താരം വമിഖ ഗാബി ആണ് നായിക.

രഞ്ജി പണിക്കര്‍, അജുവര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ഭായ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കും. എഡിറ്റിംഗ് അഭിനവ് സുന്ദര്‍ നായക്.

മേയ് അവസാനവാരം ചിത്രീകരണം ആരംഭിക്കും. പഞ്ചാബ്, കേരളം എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷന്‍. ചിത്രം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബേസില്‍ ജോസഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Hello friends . Hope you all are having a good weekend and we are delighted to announce our next movie today . We are…

Posted by Basil Joseph on Sunday, 6 March 2016

Godha. A Basil Joseph Film. He’s coming back after Kunjiramayanam with a Sports-Comedy movie. Starring Tovino Thomas and punjabi actress Wamiqa Gabbi. Love, Shaan

Posted by Shaan Rahman on Sunday, 6 March 2016

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here