ഇടതുമുന്നണി പറഞ്ഞാല്‍ മത്സരിക്കും; രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടുവെന്നും ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: ഇടതുമുന്നണി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എല്‍ഡിഎഫില്‍ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കൊട്ടാരക്കര, പത്തനാപുരം സീറ്റുകളാണ് ആവശ്യപ്പെട്ടത്. തികച്ചും സൗഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് നടന്നത് എന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. എകെജി സെന്ററില്‍ സിപിഐഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here