സഹപാഠിയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര പൊലീസിന്റെ അക്രമം; രണ്ടു പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ത്ഥിക്ക് നേരെ സദാചാര പൊലീസിന്റെ അക്രമം. കല്ലാച്ചി പാരലല്‍ കോളജ് വിദ്യാര്‍ത്ഥി ഇരിങ്ങണ്ണൂര്‍ സ്വദേശി ശ്രീസാഗറി(19)നെയാണ് ഞായറാഴ്ച ബൈക്കിലെത്തിയ സംഘം അക്രമിച്ച് പരുക്കേല്‍പ്പിച്ചത്.

സഹപാഠിയായ വിദ്യാര്‍ത്ഥിനിയുടെ സഹോദരിയുടെ വിവാഹത്തിന് ചെക്യാട്ടെ വിവാഹവീട്ടിലെത്തിയതായിരുന്നു ശ്രീസാഗര്‍. വിവാഹ ശേഷം മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് പെട്ടെന്ന് വീട്ടിലെത്തേണ്ടതിനാല്‍ ശ്രീസാഗര്‍ ബൈക്കില്‍ പാറക്കടവ് ടാക്‌സി സ്റ്റാന്‍ഡില്‍ ഇറക്കുകയായിരുന്നു. പെണ്‍കുട്ടിയെ സ്റ്റാന്‍ഡില്‍ ഇറക്കിയ ഉടനെ ബൈക്കിലെത്തിയ ഒരു സംഘമാളുകള്‍ ശ്രീസാഗറിനെ സമീപത്തെ പറമ്പിലേക്ക് കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീസാഗറിനെ തലശേരി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel