ഇന്ന് മഹാശിവരാത്രി; ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ആലുവാ മണപുറവും ശിവക്ഷേത്രവും ഒരുങ്ങി

കൊച്ചി: ഇന്ന് മഹാശിവരാത്രി. ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ആലുവാ മണപുറവും മഹാശിവക്ഷേത്രവും ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ച രാത്രി മുതല്‍ ബുധനാഴ്ച ഉച്ചവരെ നീളുന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനലക്ഷങ്ങള്‍ എത്തി തുടങ്ങി. ബലിതര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

പെരിയാര്‍ തീരത്ത് ബലിതറകളുടെയും, താല്‍ക്കാലിക ഓഫീസുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. പുഴക്കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 258 ബലി തറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി സര്‍വ്വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആലുവയിലേക്ക് ആരംഭിച്ചിട്ടുണ്ട്.

ആലുവ മണപ്പുറം, കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം തുടങ്ങി കേരളത്തിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രി ആഘോഷങ്ങള്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News