നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെ; ദുഖത്തില്‍ പങ്കു ചേരുന്നു; അനുശോചനം രേഖപ്പെടുത്തി മോദി

പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണ്, ആ നഷ്ടത്തില്‍ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.

മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും.

മണിയുടെ മരണത്തില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News