സത്യം ഫെയിം ആനന്ദരാജ് മരിച്ചെന്ന് സോഷ്യല്‍മീഡിയ; താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം നേരിട്ട്; വീഡിയോ കാണാം

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ആനന്ദരാജ് മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലൂം ഇന്നലെ മുതലാണ് ആനന്ദരാജ് മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. മരണവാര്‍ത്തയും ആദരാഞ്ജലി സന്ദേശങ്ങളും പ്രവഹിച്ചതോടെ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം തന്നെ നേരിട്ട് രംഗത്തെത്തി.

1993 ദ സിറ്റി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രമേഖലയിലേക്കും ആനന്ദരാജ് കടന്നുവന്നു. 2003ല്‍ സത്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി. 2010ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിലും ആനന്ദ് രാജ് വേഷമിട്ടു. പായും പുലി, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളാണ് ഒടുവില്‍ റിലീസ് ചെയ്ത ആനന്ദ് രാജ് സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News