മണിക്ക് ആദരാഞ്ജലി; ചാലക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍; പൊതുദര്‍ശനം 11 മണി മുതല്‍; സംസ്‌കാരം വൈകിട്ട് അഞ്ചിന്

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ചാലക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് നഗരസഭ ഉപാധ്യക്ഷ ഉഷ പരമേശ്വരന്‍. മണിയോടുള്ള ആദരസൂചകമായി ചാലക്കുടി ടൗണിലെ കടകള്‍ വൈകിട്ട് ആറു മണിവരെ അടച്ചിടും.

രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മണി പഠിച്ച ഗവ. ബോയ്‌സ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11.30 മുതല്‍ 12 വരെ സംഗീതനാടക അക്കാദമിയിലും 12.30 മുതല്‍ മൂന്നു വരെ ചാലക്കുടി ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News