ഐഎന്‍എസ് വിരാടില്‍ തീപിടിത്തം; പുക ശ്വസിച്ച് നാവികന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചെന്ന് നാവികസേന

ദില്ലി: ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാടിലുണ്ടായ തീപിടിത്തത്തില്‍ ഒരു നാവികന്‍ മരിച്ചു. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ ചീഫ് എന്‍ജിനിയര്‍ മെക്കാനിക് ആഷു സിംഗ് ആണ് മരിച്ചത്.

തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു നാവികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ബോയിലര്‍ റൂമിലാണ് തീപിടിത്തമുണ്ടായത്. തീനിയന്ത്രണ വിധേയമാക്കിയതായി നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി നാവികസേനാ വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News