ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി 25 മരണം; 14 പേരെ രക്ഷപ്പെടുത്തി

ഗ്രീസില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി 25 പേര്‍ മരിച്ചു. തുര്‍ക്കിയിലെ ഡിനിം തീരത്തിനു സമീപമാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന പതിനാലുപേരെ തുര്‍ക്കി തീരസേന രക്ഷപെടുത്തി.

അതേസമയം, യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയുമായി ചര്‍ച്ച ആരംഭിച്ചു. ആദ്യഘട്ട ചര്‍ച്ചകള്‍ ആശാവഹമാണെന്ന് തുര്‍ക്കി പ്രതികരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷമേഖലകളില്‍ നിന്നുള്ളവരാണ് പ്രധാനമായും തുര്‍ക്കി വഴി യൂറോപ്പിലേക്കെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News